ADVERTISEMENT

നെടുമ്പാശേരി ∙ വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച മാള തുപ്പരത്തി സുകുമാരനെ (62) പൊലീസ് അറസ്റ്റ് ചെയ്തു. പൊതുജനാരോഗ്യ സുരക്ഷയ്ക്കു ഹാനികരമായ പ്രവൃത്തിയുടെ പേരിലാണു കേസ് റജിസ്റ്റർ ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു. 29നു രാത്രി ദുബായിൽ നിന്നു നെടുമ്പാശേരിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണു സംഭവം.

ശുചിമുറിയിൽ നിന്നു പുക ഉയരുന്നതു കണ്ടപ്പോഴാണു ജീവനക്കാർ വിവരം അറിഞ്ഞത്. വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോൾ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റി ഓഫിസറെ വിവരം അറിയിച്ചു. തുടർന്ന് സുകുമാരനെ കസ്റ്റഡിയിലെടുത്തു. 30നു പുലർച്ചെ നെടുമ്പാശേരി പൊലീസിനു കൈമാറി. 

ഒരു തീപ്പൊരി പോലും അപകടം സൃഷ്ടിക്കുമെന്നതിനാലാണു വിമാനങ്ങളിൽ പുകവലിക്കു കർശനനിരോധനമുള്ളത്. തീയും പുകയും അതിവേഗം പടരുകയും വിമാനം അപകടത്തിലാകുകയും ചെയ്യും. വിമാനം അടിയന്തരമായി ലാൻഡ് ചെയ്യണമെങ്കിൽ പോലും സമയമെടുക്കും. അതിനുള്ളിൽ തന്നെ, വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചു യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ജീവൻ അപകടത്തിലാകാൻ സാധ്യതയേറെ. 

English Summary: Thrissur man, 62, smokes on Dubai-Kochi flight, arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com