ADVERTISEMENT

പത്തനംതിട്ട ∙ കേന്ദ്ര ബജറ്റിൽ റെയിൽവേക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തുന്നത് കേരളത്തിനു ഗുണം ചെയ്തേക്കും. കൂടുതൽ ദീർഘദൂര സർവീസുകളുള്ള കേരളത്തിലേക്കും വന്ദേഭാരത് ട്രെയിനുകൾ എത്തുമെന്നു പ്രതീക്ഷിക്കാം. സ്വകാര്യ ഓപ്പറേറ്റർമാർ ഓടിക്കുന്ന ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകളുടെ റൂട്ടുകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനവും ഗുണം ചെയ്തേക്കാം. 

പാത ഇരട്ടിപ്പിക്കലിന് ബജറ്റിൽ 30,749 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. തിരുവനന്തപുരം–കന്യാകുമാരി, അമ്പലപ്പുഴ–എറണാകുളം പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്കാണ് പണം ലഭിക്കാൻ സാധ്യതയുള്ളത്. തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ പാറശാല വരെ 31 കിലോമീറ്ററാണ് ഇരട്ടിപ്പിക്കേണ്ടത്. 

പുതിയ പാതകൾക്കായി 31,850 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. പുതിയ പാതകളുടെ കൂട്ടത്തിൽ അങ്കമാലി–എരുമേലി ശബരി റെയിൽ പാതയ്ക്കു വിഹിതം ഉണ്ടാകുമോയെന്നാണു കേരളം ഉറ്റു നോക്കുന്നത്. 

പദ്ധതി വിഹിതം സംബന്ധിച്ച പിങ്ക് ബുക്ക് പുറത്തു വരുന്നതോടെ മാത്രമേ എത്ര ലഭിച്ചുവെന്നു വ്യക്തമാകൂ. സ്റ്റേഷൻ നവീകരണ പദ്ധതികൾക്കും പാത വൈദ്യുതീകരണത്തിനും മുൻഗണന നൽകുന്നതിനാൽ അത്തരം പദ്ധതികൾക്കും പണം തടസ്സമാകില്ല. 

ഷൊർണൂർ–നിലമ്പൂർ, പുനലൂർ–ചെങ്കോട്ട പാതകളുടെ വൈദ്യുതീകരണമാണു േകരളത്തിൽ ബാക്കിയുള്ളത്. 

‘സിൽവർ ലൈൻ ബുദ്ധിമുട്ട്; വലിയ പദ്ധതി വരും’: കേരളത്തോട് റെയിൽവേ മന്ത്രി

ന്യൂഡൽഹി ∙ കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈനിന് അനുമതിയുണ്ടാകില്ലെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വീണ്ടും സൂചന നൽകി. സിൽവർലൈൻ പദ്ധതി  നടപ്പാക്കാൻ പ്രായോഗിക തടസ്സങ്ങളുണ്ടെന്ന് അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു. സിൽവർലൈൻ നടപ്പായില്ലെന്നു വച്ച് നിരാശപ്പെടാനില്ലെന്നും കേരളത്തിനായി അതിലും മികച്ച വലിയൊരു പദ്ധതി വരുന്നുണ്ടെന്നും വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വെളിപ്പെടുത്താൻ ഇപ്പോൾ ബുദ്ധിമുട്ടുണ്ട്.

English Summary: Union budget 2023 allocation for kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com