അദാനി, മാധ്യമവിലക്ക് മിണ്ടാതെ പിണറായി

pinarayi-vijayan-6
പിണറായി വിജയൻ
SHARE

തിരുവനന്തപുരം ∙ അദാനിയുടെ പേരു പരാമർശിക്കാതെയും സെക്രട്ടേറിയറ്റിലെ മാധ്യമ വിലക്കിനെതിരായ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ വിമർശനത്തോടു പ്രതികരിക്കാതെയും മുഖ്യമന്ത്രി പിണറായി വിജയൻ. 

നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കവെ, കേരളത്തിൽ മികച്ച മാധ്യമസ്വാന്ത്ര്യമാണുള്ളതെന്ന സർക്കാരിന്റെ അവകാശവാദത്തെ സതീശൻ പരിഹസിച്ചു. സെക്രട്ടേറിയറ്റിൽ അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർ കയറുന്നതു പോലും സർക്കാർ വിലക്കി.പുതിയ അവകാശമൊന്നും മാധ്യമപ്രവർത്തകർക്കു കൊടുക്കണ്ട. നിലവിലുള്ള അവകാശങ്ങളെങ്കിലും എടുത്തു കളയാതിരുന്നുകൂടേ എന്നും സതീശൻ ചോദിച്ചു.   പ്രതിപക്ഷത്തിന്റെ ഓരോ വിമർശനത്തിനും അത് ഉന്നയിച്ച അംഗത്തിന്റെ ഉൾപ്പെടെ പേരു പറഞ്ഞു മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ മാധ്യമ വിലക്കിനെക്കുറിച്ച് അദ്ദേഹം മിണ്ടിയില്ല. 

ചങ്ങാത്ത മുതലാളിത്തത്തിന്റെ ഈ കാലത്ത് സയാമീസ് ഇരട്ടകളെ പോലെയാണു കേന്ദ്രവും ഒരു വ്യവസായ ഗ്രൂപ്പും എന്നു മാത്രമേ മുഖ്യമന്ത്രി പറഞ്ഞുള്ളൂ. ഈ വ്യവസായ ഗ്രൂപ്പാണ് കേന്ദ്രത്തിന്റെ മണി പവർ. അതു തകരുകയാണ്– പിണറായി പറഞ്ഞു.

English Summary : Chief minister Pinarayi Vijayan kept silent about Adani and secratariate media ban issues

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS