തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ടു നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണു ബജറ്റെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിന്റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിൽ എത്തിയതു സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നു. ഈ വികസന യാത്രയ്ക്കു വേഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണു ധനമന്ത്രി അവതരിപ്പിച്ചത്. ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയ്ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമുള്ള ഊന്നൽ എന്നിവ ബജറ്റിന്റെ സവിശേഷതകളാണ്.
Read Also - ചങ്ങമ്പൊഴേടെ വാഴ വൈലോപ്പിള്ളീടെ പറമ്പിലേ ഇനി കുലയ്ക്കൂ; എന്തൂട്ടാത്?!
അധികാര വികേന്ദ്രീകരണത്തെ കൂടുതൽ സാർഥകമാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താനും സർക്കാരിന്റെ സഹായഹസ്തം എല്ലാ വിഭാഗങ്ങളിലും എല്ലാ മേഖലകളിലും എത്തിക്കാനുമുള്ള സമഗ്ര സമീപനമാണ് ബജറ്റിലുള്ളത്. -മുഖ്യമന്ത്രി പറഞ്ഞു.
English Summary: CM Pinarayi Vijayan Appreciates Kerala Budget 2023