ADVERTISEMENT

കൊച്ചി ∙ ഹൈക്കോടതി ജഡ്‌ജിക്കെതിരെ യൂട്യൂബ് ചാനൽ വഴി ഗുരുതര ആരോപണങ്ങളുന്നയിച്ചതിനെത്തുടർന്ന് കെ.എം.ഷാജഹാനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യക്കേസ് എടുത്തു.

അനുകൂലവിധി സമ്പാദിക്കാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്ന് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ പണം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കെ.എം.ഷാജഹാൻ ആരോപണങ്ങൾ ഉന്നയിച്ചത്. ഇതു ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുകയായിരുന്നു.

അതേസമയം, കേസ് പരിഗണിക്കുന്നതിൽ നിന്നു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പിന്മാറി. അടുത്ത മാസം 20ന് മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കും. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ.എം.ഷാജഹാൻ.

English Summary : Contempt of court case against K M Shajahan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com