ADVERTISEMENT

തിരുവനന്തപുരം∙ ഡാമുകളിൽനിന്നു പുറന്തള്ളുന്ന വെള്ളം വീണ്ടും പമ്പ് ചെയ്ത് വൈദ്യുതി ഉൽപാദിപ്പിക്കാൻ 14 പദ്ധതികൾ കണ്ടെത്തിയതായി മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഇടുക്കി, പള്ളിവാസൽ പദ്ധതികളുടെ പഠനത്തിനായി  ധാരണാപത്രം ഒപ്പിട്ടു. കേന്ദ്രസഹായമില്ലാതെയാണു പദ്ധതി നടപ്പാക്കുന്നത്. 

ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ  മുന്നേറ്റമുണ്ടായി. ഈ സാമ്പത്തിക വർഷം ഡിസംബർ 31വരെ 5,959 ദശലക്ഷം യൂണിറ്റ് വൈദ്യുതി  ലക്ഷ്യമിട്ടപ്പോൾ 7,414 ദശലക്ഷം ഉൽപാദിപ്പിക്കാനായി.  2021–22ലെ ആഭ്യന്തര സൗരോർജ ഉൽപാദനം 159.38 ദശലക്ഷം യൂണിറ്റ് ആയിരുന്നത് ഡിസംബർ 31 വരെ 275.77 ദശലക്ഷം യൂണിറ്റായി. 2021–22 വർഷം കെഎസ്ഇബി 736.27 കോടി രൂപ പ്രവർത്തന ലാഭം നേടി. സ്മാർട് മീറ്റർ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമല്ല. ഉപയോക്താക്കളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാൻ ശ്രമിക്കും. 

English Summary : Four projects for electricity using water from dam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com