കണ്ണൂർ ∙ താൻ അധ്യക്ഷ സ്ഥാനത്തു നിന്നു മാറുംവരെ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഹർത്താൽ കോൺഗ്രസ് നയമല്ലെന്നു കെപിസിസി നേരത്തേ പ്രഖ്യാപിച്ചതാണ്. അതിനാൽ, ബജറ്റിനെതിരെ ഹർത്താൽ നടത്താൻ കോൺഗ്രസ് ഇല്ല. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബജറ്റിനെതിരെ കോൺഗ്രസ് നിരന്തര പ്രക്ഷോഭം സംഘടിപ്പിക്കും. ജനവിരുദ്ധ നയങ്ങൾ തിരുത്തിക്കും– സുധാകരൻ പറഞ്ഞു.
English Summary: Congress will not announce hartal in Kerala, Says K Sudhakaran