ADVERTISEMENT

പൂക്കോട്(വയനാട്)∙ കേരള വെറ്ററിനറി സർവകലാശാലയിലും ആർത്തവ അവധി അനുവദിച്ചു. വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര, ​ഗവേഷണ വിദ്യാർഥിനികൾക്ക് 2 ശതമാനം അധിക അവധിയാണ് സർവകലാശാല അനുവദിച്ചിരിക്കുന്നത്. ഒരു പ്രത്യേക വിഷയത്തിൽ സെമസ്റ്ററിൽ ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ ഹാജർ നിലയിൽ നിന്ന് വിദ്യാർഥിനികൾക്കു 2 ശതമാനം കുറവ് ആർത്തവാവധിയായി ലഭിക്കും. 

സർവകലാശാലാ ഭരണസമിതി യോ​ഗം ഇതു സംബന്ധിച്ച് ഉത്തരവിട്ടു. നേരത്തേ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ സർവകലാശാലകളിലും കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലും ആർത്തവ അവധി അനുവദിച്ചിരുന്നു.

English Summary : Menses leave in veterinary university 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com