യുവാക്കളെ തട്ടിയെടുത്ത് കത്തി കാട്ടി കവർച്ച; 2 പേർ അറസ്റ്റിൽ

youth-arrested-for-kidnap
അറസ്റ്റിലായ ഗൗതം ഗംഭീറും കതിരേശനും
SHARE

കുമളി ∙ തേനിക്കു സമീപം 2 യുവാക്കളെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ തമിഴ്നാട്ടുകാരായ 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തേനി പളനിചെട്ടിപ്പെട്ടി കാന്താരിയമ്മൻ കോവിൽ തെരുവിലെ ഓട്ടോ ഡ്രൈവറായ ഗൗതം ഗംഭീർ (21), സുഹൃത്ത് കാക്കത്തിനഗർ കതിരേശൻ (19) എന്നിവരാണ് അറസ്റ്റിലായത്. 

രാജാക്കാട്ട് ഇലക്ട്രോണിക്സ് വ്യാപാരം നടത്തുന്ന മുക്കുടി സ്വദേശി അരുൺ ദിവാകരൻ (32), സുഹൃത്ത് ഷൈലറ്റ്(32) എന്നിവരുടെ 3500 രൂപയും വാച്ചും 65,000 രൂപ വിലവരുന്ന 3 മൊബൈൽ ഫോണുകളുമാണു തട്ടിയെടുത്തത്. പരുക്കേറ്റ അരുൺ തേനി മെഡിക്കൽ കോളജിൽ ചികിത്സ തേടി. 

ഇലക്ട്രോണിക്സ് സ്പെയർ പാർട്സുമായി തേനിയിൽ നിന്നു രാത്രി മടങ്ങുന്നതിനിടെ അരുണും ഷൈലറ്റും യാത്ര ചെയ്തിരുന്ന കാറിന്റെ ടയർ പഞ്ചറായി. ഈ സമയം വന്ന ഗൗതമിന്റെ ഓട്ടോറിക്ഷ കൈ കാണിച്ചു നിർത്തി. പഞ്ചർ ഒട്ടിക്കുന്ന കടകളിൽ കൊണ്ടുപോകാമെന്നു ഗൗതം പറഞ്ഞെങ്കിലും ആളൊഴിഞ്ഞ സ്ഥലത്താണ് ഓട്ടോ എത്തിയത്. ഗൗതം വിളിച്ചു പറഞ്ഞതനുസരിച്ച് അവിടെ കാത്തുനിന്ന കതിരേശൻ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും ഫോണുകളും കവർന്നു എന്നാണു കേസ്.  

ഷൈലറ്റിന്റെ എടിഎം കാർഡ് ഉപയോഗിച്ചു പണം പിൻവലിക്കാനും പ്രതികൾ ആവശ്യപ്പെട്ടു. ഓട്ടോ എടിഎം കൗണ്ടറിനു സമീപം നിർത്തി ഷൈലറ്റിനെ പണം പിൻവലിപ്പിക്കാൻ കൊണ്ടുപോയി. ഷൈലറ്റ് കരഞ്ഞുകൊണ്ട് എടിഎം കൗണ്ടറിലേക്കു കയറുന്നതു കണ്ട് നാട്ടുകാർ എത്തിയതോടെ പ്രതികൾ അരുണിനെയും കയറ്റി ഓട്ടോ ഓടിച്ചുപോയി. തുടർന്നു തലയ്ക്ക് അടിച്ച് അരുണിനെ റോഡരികിൽ തള്ളി. പളനിചെട്ടിപ്പെട്ടി പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അരുണിനെ കണ്ടെത്തുകയായിരുന്നു.

English summary : Two youths arrested for kidnap and theft

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS