റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ യുവാവ് മരിച്ചു

syamil-jacob-sunil
(1) ശ്യാമിൽ ജേക്കബ് സുനിൽ (2) ശ്യാമിലിന്റെ മരണത്തിനു കാരണമായ കുഴി.
SHARE

കളമശേരി ∙ അധികൃതരുടെ ഗുരുതരമായ അനാസ്ഥയിൽ ഒരു യുവാവിന്റെ ജീവൻ കൂടി നഷ്ടമായി. ഇടപ്പള്ളി–പുക്കാട്ടുപടി റോഡിൽ മുണ്ടംപാലം പെട്രോൾ പമ്പിനു സമീപം ബൈക്ക് കുഴിയിൽ വീണു യുവാവ് മരിച്ചു. കങ്ങരപ്പടി അനുഗ്രഹയിൽ ശ്യാമിൽ ജേക്കബ് സുനിൽ (21) ആണു മരിച്ചത്. സുനിൽ ജേക്കബിന്റെയും ഡോ.ജെസ്സിയുടെയും മകനാണ്. സംസ്കാരം പിന്നീട്. സഹോദരൻ: സച്ചിൻ. 2ന് രാത്രിയായിരുന്നു അപകടം. 

Read Also: വാതിൽ തുറന്നപ്പോൾ നിലത്തുവീണ നിലയിൽ; ടീപ്പോയിൽ തലയിടിച്ചെന്ന് നിഗമനം, നെറ്റിയിൽ മുറിവ്

പെട്രോൾ പമ്പിനു സമീപം റോഡിൽ ജനുവരി 21ന് പൊട്ടിയ ശുദ്ധജല പൈപ്പ് മാറ്റിയിടുന്നതിനു ജല അതോറിറ്റിയുടെ കരാറുകാരന്റെ നേതൃത്വത്തിൽ കുഴിയെടുത്തിരുന്നു. പൈപ്പ് നന്നാക്കിയ ശേഷം കുഴി മൂടിയെങ്കിലും കൂനയ്ക്കു മുകളിൽ അപകട മുന്നറിയിപ്പ് സൂചന നൽകുന്ന ഒരു സംവിധാനവും സ്ഥാപിച്ചില്ല. 

ഭാരവാഹനങ്ങൾ ഓടി കുഴി മൂടിയ മണ്ണ് ഉറയ്ക്കുന്നതിനു വേണ്ടിയാണ് ത‌ടസ്സങ്ങളൊന്നും സ്ഥാപിക്കാതിരുന്നതെന്നു കരാറുകാരനും വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും പറഞ്ഞു.

English Summary: Young man died after falling into a pit dug by the Water Authority

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS