ADVERTISEMENT

കണ്ണൂർ ∙ സമാനതകളില്ലാത്ത നികുതി കൊള്ളയാണു സംസ്ഥാന സർക്കാർ നടത്തുന്നതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കേന്ദ്ര–സംസ്ഥാന ബജറ്റുകളിലെ ജനദ്രോഹ നയങ്ങൾക്കെതിരെ നിരന്തര പ്രക്ഷോഭത്തിന് കോൺഗ്രസ് രംഗത്തിറങ്ങും. 7ന് നടക്കുന്ന കേന്ദ്ര ഓഫിസ് ഉപരോധത്തോടെ പ്രതിഷേധ പരിപാടികൾക്കു തുടക്കമാകും. 9ന് കലക്ടറേറ്റ് ഉപരോധവും നടത്തും.

പാവങ്ങളെ പിഴിയുന്ന പണംകൊണ്ട് ആഡംബര ജീവിതം നയിക്കാനാണു പിണറായി സർക്കാർ ശ്രമിക്കുന്നത്. പെട്രോളിനും ഡീസലിനും നികുതി വർധിപ്പിച്ചു. ഇത് എല്ലാവരെയും ബാധിക്കും. ഇരുചക്രവാഹനങ്ങൾക്കു നികുതി വർധിപ്പിച്ചതിലൂടെ താഴേത്തട്ടിലുള്ള ആളുകളെയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് നിരോധിത ലഹരി ഉൽപന്നങ്ങളുടെ വിതരണക്കാരായിരിക്കുന്ന സിപിഎം നേതാക്കളെ സഹായിക്കാനാണോ മദ്യത്തിനു നികുതി കൂട്ടിയതെന്നു സുധാകരൻ ചോദിച്ചു. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച ക്ഷേമകാര്യങ്ങൾ കടലാസിലിരുന്നു ചിരിക്കുകയാണ്. നികുതി പിരിക്കുക മാത്രമാണു സർക്കാർ ലക്ഷ്യമിടുന്നത്. ഇടതുപക്ഷ അനുഭാവികളെയും കൂടിയാണ് സർക്കാർ കൊള്ളയടിക്കുന്നതെന്ന് ഓർക്കണം.

യുവാക്കൾക്കായി ബജറ്റിൽ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. പ്രവാസികളെ ശത്രുക്കളെ പോലെയാണു സർക്കാർ കാണുന്നത്. വലിയ അടിസ്ഥാന വികസന പദ്ധതികളൊന്നും ബജറ്റിൽ വന്നിട്ടില്ല. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയായെന്ന് ബജറ്റിൽ തന്നെ പറഞ്ഞിരിക്കുന്നു. കിഫ്ബിയിലുടെ നാടിനെ സമ്പന്നമാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ എല്ലാം താളംതെറ്റിയിരിക്കുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു.

English Summary: K Sudhakaran against tax proposals in kerala budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com