ADVERTISEMENT

ചേർത്തല ∙ പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്കായി യുവതിയിൽനിന്നു 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപിക് സർജനുമായ ഡോ. കെ.രാജനെ വിജിലൻസ് അറസ്റ്റ് ചെയ്തു. 

ഇന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന കടക്കരപ്പള്ളി സ്വദേശിനിയിൽ നിന്നാണ് ഡോക്ടർ കൈക്കൂലി വാങ്ങിയത്. യുവതി മുൻപു മൂന്നുതവണ ഡോക്ടറെ കണ്ടിരുന്നെങ്കിലും ഓരോ കാരണം പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിച്ചു. കഴിഞ്ഞദിവസം വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോൾ ഇന്നത്തേക്ക് ശസ്ത്രക്രിയ നിശ്ചയിച്ചു. ശസ്ത്രക്രിയയ്ക്കു മുൻപ് 2500 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. 

ഇന്നലെ വൈകിട്ടു 3.30ന് മതിലകത്തുള്ള സ്വകാര്യ പ്രാക്ടിസ് കേന്ദ്രത്തിലെത്തി പണം നൽകണമെന്നായിരുന്നു ആവശ്യം. യുവതി ഇതു റിക്കോർഡ് ചെയ്ത് വിജിലൻസിനു പരാതി നൽകുകയായിരുന്നു. 

English Summary: Bribe; Doctor arrested in Alappuzha

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com