ADVERTISEMENT

കോഴിക്കോട്∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ മുഴുവൻ പാക്കേജും ലഭിക്കണമെങ്കിൽ പദ്ധതി നടപ്പാക്കിയതു മുതലുള്ള പ്രീമിയം അടയ്ക്കണമെന്ന് ധനവകുപ്പ് ഉത്തരവ്. പുതുതായി സർക്കാർ സർവീസിൽ കയറുന്നവരും ഇതു ചെയ്യണം. 2022 ജൂലൈ മുതൽ 3 വർഷമാണ് നിലവിലുള്ള ഇൻഷുറൻസ് കമ്പനിയുമായി കരാർ. ഈ കാലയളവിൽ എപ്പോൾ ജോലിയിൽ പ്രവേശിച്ചാലും പ്രതിമാസം 500 വച്ച് ആദ്യം മുതലുള്ള പ്രീമിയം അടയ്ക്കണം. 

3 വർഷത്തെയും തുക പൂർണമായും അടച്ചാലേ ആനുകൂല്യം ലഭിക്കൂ എന്ന കരാറാണ് കമ്പനിയുമായുള്ളതെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. പുതുതായി ജോലിക്കു കയറുന്നവർക്കു വേണ്ടി സർക്കാർ മുൻകൂറായി പ്രീമിയം അടച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ ഈ തുക ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു കുടിശികയായി ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. 

English Summary: New joinees also must pay medisep first premium onwards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com