ടെലിഫോൺ കേബിൾ കഴുത്തിൽ കുരുങ്ങി; സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

accident-death-representational-image
പ്രതീകാത്മക ചിത്രം
SHARE

കായംകുളം ∙ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ കഴുത്തിൽ കേബിൾ കുരുങ്ങി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽതറയിൽ വിജയന്റെ ഭാര്യ ഉഷ (54) ആണു മരിച്ചത്. ഇന്നലെ രാത്രി 10.30ന് ദേശീയപാത 66ൽ ഇടശ്ശേരി ജംക്‌ഷനിലാണ് സംഭവം. എരുവ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ബന്ധുവീട്ടിൽ വന്നു മടങ്ങുമ്പോഴായിരുന്നു അപകടം. ഇടറോഡിൽനിന്നു ദേശീയപാതയിലേക്കു കയറുമ്പോൾ റോഡരികിലെ പഴയ ടെലിഫോൺ കേബിൾ കഴുത്തിൽ കുരുങ്ങി ഉഷ സ്കൂട്ടറിൽനിന്നു താഴെവീണു. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

English Summary: Lady scooter passenger died after cable got entangled in her neck

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS