ADVERTISEMENT

കൊച്ചി ∙ അനുകൂലവിധി സമ്പാദിക്കാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജിയിൽ സത്യം പുറത്തുവരട്ടെയെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിച്ചത്. ഹർജി ഫയലിൽ സ്വീകരിക്കുന്നതിനു മുൻപ് സർക്കാർ രേഖാമൂലം വിശദീകരണം നൽകാൻ നിർദേശിച്ച ഹൈക്കോടതി 13ന് പരിഗണിക്കാൻ മാറ്റി.

കേസ് റദ്ദാക്കണമെന്ന ആവശ്യം അപക്വമാണെന്നു കോടതി പറഞ്ഞു. എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്. ജുഡീഷ്യൽ സംവിധാനത്തെ ബാധിക്കുന്ന വിഷയമാണിത്. അന്വേഷണം മുന്നോട്ടുപോകട്ടെ. ആരോപണത്തിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് അന്വേഷണം നടത്തുകയെന്നതു സർക്കാരിന്റെ കർത്തവ്യമാണ്. ഹർജിക്കാരൻ അന്വേഷണം നേരിടണം. പൊലീസ് അന്വേഷണം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസംതന്നെ കേസ് റദ്ദാക്കാൻ ധൃതിപിടിച്ചു ഹർജി നൽകിയതെന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.

ഒരുവിഭാഗം അഭിഭാഷകരുടെ വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്നു സൈബിയുടെ അഭിഭാഷകൻ വാദിച്ചു. 

English Summary : Let truth come out states High court in Saiby Jose case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com