ADVERTISEMENT

കുമളി ∙ അട്ടപ്പള്ളത്ത് 7 വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

   കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റ കുട്ടി ചികിത്സയിലാണ്. ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആയാലുടൻ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു. 

   അയൽവാസിയുടെ വീട്ടിൽ നിന്നെടുത്തുകൊണ്ടുവന്ന ടയർ കത്തിച്ചതിന്റെ പേരിൽ ക്ഷുഭിതയായ അമ്മ ഞായറാഴ്ചയാണു കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിച്ചത്. അമ്മ മുൻപും പല തവണ ഉപദ്രവിച്ചതായി കുട്ടി മൊഴി കൊടുത്തിട്ടുണ്ട്.

English Summary: mother burned his son with a shovel: Mother arrested

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com