ADVERTISEMENT

തിരുവനന്തപുരം ∙ ഫ്ലാറ്റുകളിലെ ശുദ്ധജല ഉപയോഗത്തിനു പുറമേയുള്ള ഫിക്സഡ് ചാർജും (ഒരു അപാർട്മെന്റിന്), വ്യവസായ ഉപയോക്താക്ക‍ൾക്കുള്ള പ്രതിമാസ ഫിക്സഡ് ചാർജും കൂട്ടിയിട്ടില്ല. ഇതു യഥാക്രമം 55.13 രൂപയും, 165.38 രൂപയുമായി തുടരും. ഗാർഹികേതര വിഭാഗക്കാർക്ക് 15,000 ലീറ്റർ വരെ പ്രതിമാസ ഉപയോഗത്തിന് ഓരോ ആയിരം ലീറ്ററിനുമുള്ള 16.54 രൂപ ഇനി 26.54 രൂപയാകും.  മിനിമം ചാർജ് 165.40 രൂപയിൽനിന്ന് 265.40 രൂപയുമാകും. 2 ലക്ഷം ഗാർഹികേതര ഉപയോക്താക്കളാണുള്ളത്. 

വ്യവസായ ഉപയോക്താക്കൾക്ക് ഒരു മാസം ആയിരം ലീറ്ററിന് 44.10 രൂപയാണു നിലവിലെ നിരക്ക്. ഇത് 54.10  രൂപയാകും. മുനിസി‍പ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും പൊതു‍ടാപ്പുക‍ൾക്കുള്ള നിരക്ക് (പ്രതിവർഷം) 8692.11 രൂപയിൽനിന്ന് 21,838.68 രൂപയായും പഞ്ചായത്തുകളിലേത് പ്രതിവർഷം 5788.13 രൂപയിൽനിന്ന് 14,559.12 രൂപയായും കൂടും.  

ശുദ്ധജല നിരക്കിന്റെ 11.02  ശതമാനമായിരുന്ന സുവിജ് നിരക്ക് അതേപടി തുടരും. ത‍ദ്ദേശ സ്ഥാപനങ്ങൾക്ക് വൻതോതിൽ വെള്ളമെത്തിക്കുന്നതിന് (ടാങ്കർ ലോറികൾ ഒഴികെ) ഏർപ്പെടുത്തിയിരുന്ന ആയിരം ലീറ്ററിന് 6.62 രൂപ എന്ന നിരക്ക്, ഇനി 16.62 രൂപയാകും.  

ടാങ്കർ ലോറികളി‍ലൂടെ വെള്ളം എത്തിക്കുന്നതിന് ഫില്ലിങ് പോയിന്റുകളിൽ ഏർപ്പെടുത്തിയിരുന്ന നിരക്ക് (ആയിരം ലീറ്ററിന്) 66.15  രൂപയിൽനിന്ന് 76.15 രൂപയാകും. വെള്ളമെത്തിക്കുന്നതിനുള്ള കൺവെ‍യൻസ് ചാർജ് കിലോമീറ്ററിന്  42 രൂപയായി തുടരും. ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുന്നതിനുള്ള അഡ്മിനിസ്ട്രേറ്റീവ് ചാർജുകളിലും മാറ്റമില്ല. 6000 ലീറ്റർ വരെ 330.75 രൂപയും 6000 ലീറ്ററിനു മുകളിൽ 551.25 രൂപയുമാണ് നിലവിലെ നിരക്ക്. 

മന്ത്രി റോഷി അഗസ്റ്റിന്റെ വാദങ്ങൾ 

∙ തിങ്കളാഴ്ച സഭയിൽ:

ഒരു ലീറ്റർ കുപ്പിവെള്ളത്തിന് 15– 20 രൂപ ചെലവഴിക്കുന്നുണ്ട്. എന്നാൽ സർക്കാർ ഒരു ലീറ്ററിന് ഒരു പൈസയാണു കൂട്ടിയത്.

∙ ഇന്നലെ രാവിലെ സഭയിൽ:

15,000 ലീറ്റർ വരെ ബിപിഎൽ കുടുംബത്തിനു സൗജന്യമാണ്.  4– 5 പേരുടെ കുടുംബത്തിന് ഒരു ദിവസം 100 ലീറ്ററിൽ കൂടുതൽ വേണ്ടിവരുമോ ? 

∙ ഉച്ചയോടെ ഫെയ്സ്ബുക്കിൽ:

ഒരാൾക്ക് 100 ലീറ്റർ എന്ന നിലയിൽ ഒരു കുടുംബത്തിന് 500 ലീറ്റർ വെള്ളം മതിയാകില്ലേ എന്നാണു ഞാൻ ഉദ്ദേശിച്ചത്.

English Summary: Water fixed charge for flats not to be hiked 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com