തിരുവനന്തപുരം∙ നിലവിലുള്ള പട്ടിക ചുരുക്കി കേരളത്തിലെ പുതിയ എഐസിസി അംഗങ്ങളുടെ പട്ടികയായി. നേരത്തേ വോട്ടവകാശമുളള 50 പേരാണ് കേരളത്തിൽ നിന്ന് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 41 ആയി. കേരളത്തിൽ നിന്നുള്ള 6 എംപിമാരെ കൂടി പാർലമെന്ററി പാർട്ടി പ്രതിനിധി പട്ടികയിൽ ഉൾപ്പെടുത്തി വലിയ പരാതിക്ക് സംസ്ഥാന നേതൃത്വം പരിഹാരം കണ്ടെത്തി. ആ 6 പേരടക്കം 47 പേർക്കാണ് പ്ലീനറി സമ്മേളനത്തിൽ കേരളത്തിൽ നിന്ന് വോട്ടവകാശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേരത്തേ വോട്ടവകാശമുള്ള 50 അംഗങ്ങളും 15 അധിക അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിനു പകരം 41 ഔദ്യോഗിക അംഗങ്ങളും പാർലമെന്ററി പാർട്ടി പ്രതിനിധി പട്ടികയിലുള്ള 6 പേരും 16 ക്ഷണിതാക്കളും അടങ്ങുന്നതാണ് പുതിയ പട്ടിക.

ADVERTISEMENT

വോട്ടവകാശമുള്ളവർ: കെ.സുധാകരൻ, വി.ഡി.സതീശൻ, എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വയലാർ രവി, കെ.മുരളീധരൻ, വി.എം.സുധീരൻ, എം.എം.ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, ബെന്നി ബഹനാൻ, എം.കെ.രാഘവൻ, ടി.എൻ.പ്രതാപൻ, ആന്റോ ആന്റണി, അടൂർ പ്രകാശ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, കെ.ബാബു, എ.പി.അനിൽകുമാർ, ടി.സിദ്ദിഖ്, ഷാഫി പറമ്പിൽ, റോജി എം.ജോൺ, സി.ആർ.മഹേഷ്, പി.ജെ.കുര്യൻ, കെ.പി.ധനപാലൻ, കെ.സി.ജോസഫ്, പി.കെ.ജയലക്ഷ്മി, വി.പി.സജീന്ദ്രൻ, വി.എസ്.ശിവകുമാർ, ജോസഫ് വാഴയ്ക്കൻ, ഇ.എം.ആഗസ്തി, ഷാനിമോൾ ഉസ്മാൻ, വി.ടി.ബൽറാം, ശൂരനാട് രാജശേഖരൻ, പത്മജ വേണുഗോപാൽ, ദീപ്തി മേരി വർഗീസ്, ബിന്ദു കൃഷ്ണ, ഫാത്തിമ റോസ്ന.

പാർലമെന്ററി പാർട്ടിയുടെ ഭാഗമായ കേരള പ്രതിനിധികൾ: രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ.ശ്രീകണ്ഠൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, ജെബി മേത്തർ.

ADVERTISEMENT

അധിക അംഗങ്ങൾ: തമ്പാനൂർ രവി, ടി.യു.രാധാകൃഷ്ണൻ, പാലോട് രവി, കെ.ജയന്ത്, എം.ലിജു, നെയ്യാറ്റിൻകര സനൽ, ജയ്സൺ ജോസഫ്, ജോൺസൺ ഏബ്രഹാം, വി.എസ്.വിജയരാഘവൻ, ചെറിയാൻ ഫിലിപ്, എൻ.വേണുഗോപാൽ, അനിൽ അക്കര, മാത്യു കുഴൽനാടൻ, ആർ.ചന്ദ്രശേഖരൻ, വി.എ.നാരായണൻ, പി.മുഹമ്മദ് കുഞ്ഞി.

പ്ലീനറി സമ്മേളനത്തിൽ മത്സരം നടക്കാനിടയുള്ള സാധ്യത കണക്കിലെടുത്താണ് കേരളത്തിന് അനുവദനീയമായ 41 ൽ എഐസിസി കടുംപിടിത്തം പിടിച്ചത്. ഇതോടെ നിലവിലെ അംഗങ്ങളിൽ തന്നെ ചിലരെ ഒഴിവാക്കേണ്ടി വരുമെന്ന സ്ഥിതി ഉണ്ടായി. ഇതു പരാതിക്കു കാരണമാകുമെന്നു വന്നതോടെയാണ് നിലവിലെ പട്ടികയിലെ എംപിമാരിൽ ചിലരെ പാർലമെന്ററി പാർട്ടി പ്രതിനിധികളാക്കിയത്. ഇവരും വോട്ടവകാശമുള്ള പൂർണ അംഗങ്ങളായിരിക്കും.

ADVERTISEMENT

ശശി തരൂർ ക്യാംപിന്റെ ഭാഗമായി കാണുന്നവരിൽ എം.കെ.രാഘവൻ മാത്രമേ പട്ടികയിൽ ഉള്ളൂ. എഐസിസി അംഗത്വത്തിലേക്കു പരിഗണിക്കാൻ യോഗ്യരായ ചിലരെ അതിന്റെ പേരിൽ ഒഴിവാക്കിയതായി ആ വിഭാഗത്തിനു പരാതിയുണ്ട്. തരൂരിനെ പിന്തുണയ്ക്കുന്ന തമ്പാനൂർ രവിയെ വോട്ടവകാശമുള്ള പട്ടികയിൽ നിന്നു മാറ്റി അധിക അംഗങ്ങളുടെ കൂട്ടത്തിലുമാക്കി.

കോൺഗ്രസ് പുനഃസംഘടന: ആലപ്പുഴയിൽ പട്ടികയായി

തിരുവനന്തപുരം ∙ കോൺഗ്രസ് പുനഃസംഘടനയുടെ ഭാഗമായി ജില്ലാതല സമിതികൾ കെപിസിസിക്ക് പട്ടിക കൈമാറിത്തുടങ്ങി. ആലപ്പുഴ ജില്ലയാണ് ആദ്യം പട്ടിക നൽകിയത്. ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാർ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും ശുപാർശ കെപിസിസിക്ക് സമർപ്പിച്ചു. 4 ജില്ലകൾ കൂടി എത്രയും വേഗം റിപ്പോർട്ട് കൈമാറാനുള്ള ശ്രമത്തിലാണ്. 18ന് മുൻപ് ശുപാർശകൾ സമർപ്പിക്കണമെന്നായിരുന്നു കെപിസിസി നിർദേശം.

English Summary : 47 members from Kerala entitled to vote in AICC