ADVERTISEMENT

ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ 53–ാമത് ചരമവാർഷികം ഇന്ന്. 

നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ ആറു മുതൽ ഭക്തിഗാനാലാപനം, പുഷ്പാർച്ചന, സമൂഹപ്രാർഥന, ഉപവാസം എന്നിവയുണ്ട്. 

1970 ഫെബ്രുവരി 25നു മന്നത്തു പത്മനാഭൻ അന്തരിച്ച സമയമായ രാവിലെ 11.45 വരെ നടക്കുന്ന അനുസ്മരണച്ചടങ്ങുകൾക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നേതൃത്വം നൽകും. 

എൻഎസ്എസ് രൂപീകരണ വേളയിൽ മന്നത്തു പത്മനാഭനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ജനറൽ സെക്രട്ടറി സമുദായാംഗങ്ങൾക്കു ചൊല്ലിക്കൊടുക്കും. താലൂക്ക് യൂണിയനുകൾ, കരയോഗങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ മന്നം സമാധി ദിനാചരണം സംസ്ഥാന വ്യാപകമായി നടത്തും.

 

English Summary: Mannam Samadhi day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com