മനോരമ ന്യൂസ് ‘കേരള കാൻ’ വീണ്ടും; 20,000 പേർക്ക് സൗജന്യ കാൻസർ പരിശോധന

kerala-can
SHARE

കൊച്ചി ∙ കാൻസർ ബോധവൽക്കരണ, ചികിത്സാ സഹായ പദ്ധതിയായ മനോരമ ന്യൂസ് ‘കേരള കാൻ’ വീണ്ടും. 20,000 പേർക്കു സൗജന്യ കാൻസർ പരിശോധനയും 50 പേർക്കു ചികിത്സാ സഹായവും ഉൾപ്പെടെ 3 കോടി രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. നടിയും നർത്തകിയുമായ നവ്യ നായർ ഇത്തവണത്തെ ദൗത്യത്തിൽ സഹകരിക്കും. 

രോഗം മറികടന്നാലും ജീവിതമുണ്ടെന്ന തിരിച്ചറിവു പകർന്നു നൽകുകയാണ് ‘അതിജീവനം കളറാണ്’ എന്ന സന്ദേശവുമായെത്തുന്ന ദൗത്യത്തിന്റെ ലക്ഷ്യം. ഫാം ഫെഡ് പിന്തുണയോടെ നടപ്പാക്കുന്ന കേരള കാനിന്റെ ആരോഗ്യ പങ്കാളി ആസ്റ്റർ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയാണ്. 

വിനീത് ശ്രീനിവാസൻ ആലപിച്ച ഡോ. ഷായർ മുഹമ്മദ് സംഗീതം നൽകി കെ.സി.അഭിലാഷ് രചിച്ച അതിജീവനഗാനം ഇന്നു വൈകിട്ട് ഏഴിന് മനോരമ ന്യൂസ് സംപ്രേഷണം ചെയ്യുന്ന പ്രത്യേക പരിപാടിയിൽ അവതരിപ്പിക്കും. പദ്ധതിയുടെ വിശദാംശങ്ങൾ നാളെ മുതൽ മനോരമ ന്യൂസ് ചാനലിലും www.manoramanews.com സൈറ്റിലും ലഭ്യമാവും. 79942 42221 എന്ന വാട്സാപ് നമ്പറിലൂടെയാണു പരിശോധനയ്ക്ക് അപേക്ഷിക്കേണ്ടത്. 

English Summary : Manorama news Kerala can cancer awareness campaign

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA