ADVERTISEMENT

ന്യൂഡൽഹി ∙ ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ യുഡിഎഫ് എംപിമാരെയും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയും അറിയിച്ചു. 

കേന്ദ്രസർക്കാർ സമഗ്രാന്വേഷണം നടത്തണമെന്നും പ്രശ്നത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങൾ പഠിക്കാൻ എയിംസിൽ നിന്നു വിദഗ്ധ സംഘത്തെ അയയ്ക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ മാണ്ഡവ്യയ്ക്കു നിവേദനം നൽകി. കേന്ദ്ര ഇടപെടൽ വേണമെന്ന് വി.മുരളീധരനും മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പറഞ്ഞിരുന്നു. സത്വര നടപടികളെടുക്കുമെന്ന് മന്ത്രി മറുപടി നൽകി. 

ഹൈബി ഈഡനും ബെന്നി ബഹനാനും ഈ വിഷയത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരുന്നു. രാജ്യസഭയിൽ കെ.സി.വേണുഗോപാലും നോട്ടിസ് നൽകി. തുടർന്ന് യുഡിഎഫ് എംപിമാർ ഒരുമിച്ച് മന്ത്രിയെ കണ്ട് ആവശ്യമുന്നയിച്ചു. ബ്രഹ്മപുരം തീപിടിത്തം ദിവസങ്ങളായി ജനങ്ങളെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് പരിസരവാസികൾ അനുഭവിക്കുന്നത്. കൂടുതൽ സേനയും സഹായങ്ങളും ആവശ്യമാണ്. കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, എം.കെ.രാഘവൻ, ടി.എൻ.പ്രതാപൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. 

English Summary : Report seeked to Kerala government on Brahmapuram issue says Central Health Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com