ADVERTISEMENT

എരുമേലി ∙ മഴയിൽ റോഡിലേക്ക് ഒലിച്ചെത്തിയ മണലിൽ തെന്നി മറി‍ഞ്ഞുവീണ ബൈക്ക് യാത്രക്കാരൻ, കാർ ദേഹത്തു കയറി മരിച്ചു. പാണപിലാവ് കരിമാലിപ്പുഴ കെ.എം.അനിൽകുമാർ (സജി–55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശബരിമലപാതയിൽ എംഇഎസ് കോളജിനും മുക്കൂട്ടുതറയ്ക്കും ഇടയ്ക്കുള്ള വളവിലാണ് അപകടം.

വാരിയെല്ലിനും ശ്വാസകോശത്തിനും പരുക്കേറ്റ അനിൽകുമാറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഹൃദയാഘാതവും സംഭവിച്ചു. വടശേരിക്കരയിലെ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: സുശീല. മകൻ: അജേഷ്. ബൈക്ക് മണലിൽ കയറി നിയന്ത്രണം വിട്ട് റോഡിനു മധ്യത്തിലേക്കു മറിയുകയായിരുന്നു. പിന്നാലെ എത്തിയ കാറിന്റെ ഡ്രൈവർക്കു കാർ നിർത്താനോ വെട്ടിച്ചുമാറ്റാനോ കഴിഞ്ഞില്ല.

English Summary: Security guard dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com