ADVERTISEMENT

കോട്ടയം ∙ കാർബൺ ഡയോക്‌സൈഡ് ഏറ്റവും കൂടുതൽ ആഗിരണം ചെയ്യുന്ന റബറിനെ പരിസ്ഥിതി സംരക്ഷണ വൃക്ഷമായി പ്രഖ്യാപിക്കണമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. കേരള കോൺഗ്രസ് (എം) സംഘടിപ്പിച്ച റബർ കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കെ.എം.മാണി മൈക്രോ ഇറിഗേഷൻ പദ്ധതിയിൽ റബർത്തോട്ടങ്ങളെ ഉൾപ്പെടുത്തി വേനൽക്കാലത്തും ടാപ്പിങ് സാധ്യമാക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. കേരള റബർ ലിമിറ്റഡ് എംഡി ഷീല തോമസ്, ചീഫ് വിപ് എൻ.ജയരാജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരള കോൺഗ്രസ് ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ട്രഷറർ എൻ.എം.രാജു, കർഷക യൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസ് ടോം, സണ്ണി തെക്കേടം, ജോർജുകുട്ടി ആഗസ്തി, സണ്ണി പാറപ്പറമ്പിൽ, ഫിലിപ്പ് കുഴികുളം, കെ.ഐ.ആന്റണി, വിജി എം.തോമസ്, സഖറിയാസ് കുതിരവേലിൽ, ജോസഫ് ചാമക്കാല, ചെറിയാൻ പോളച്ചിറക്കൽ, ജോസ് പുത്തൻകാല, പെണ്ണമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.

English Summary: Kerala Congress (M) Rubber farmers meeting in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com