ADVERTISEMENT

ന്യൂഡൽഹി ∙  കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം (പിഎസ്കെ) മറ്റൊരു കെട്ടിടത്തിൽ ഉടൻ പ്രവർത്തനമാരംഭിക്കാൻ നിർദേശം നൽകിയതായി തോമസ് ചാഴികാടൻ എംപിയെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അറിയിച്ചു. സേവാ കേന്ദ്രം പ്രവർത്തനം നിർത്തിയതു കോട്ടയത്തെയും സമീപപ്രദേശങ്ങളിലെയും നിവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചാഴികാടൻ മുൻപു ലോക്സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 

ഫെബ്രുവരി 15നാണു കോട്ടയം നാഗമ്പടത്തെ സേവാ കേന്ദ്രം പ്രവർത്തനം നിർത്തിയത്. കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 

സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതു സംബന്ധിച്ച് ചീഫ് പാസ്പോർട്ട് ഓഫിസർ നടപടി സ്വീകരിക്കുന്നുണ്ടെന്നു മന്ത്രി അറിയിച്ചു. 

 

 

English Summary: Kottayam passport seva kendra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com