ADVERTISEMENT

തിരുവനന്തപുരം ∙ ടൈപ്പ് വൺ പ്രമേഹമുള്ള വിദ്യാർഥികൾക്ക് ഇൻസുലിൻ പമ്പ്, ഇൻസുലിൻ പേന, ഷുഗർ ടാബ്‌ലറ്റ് തുടങ്ങിയവ പരീക്ഷാ ഹാളിൽ കരുതാൻ സാങ്കേതിക സർവകലാശാല (കെടിയു) അക്കാദമിക് കൗൺസിൽ അനുമതി നൽകി. ഈ വിദ്യാർഥികൾക്ക് ചോക്കലേറ്റ്, പഴങ്ങൾ, ലഘുഭക്ഷണം, വെള്ളം എന്നിവയും പരീക്ഷാ ഹാളിൽ കൊണ്ടുപോകാം. ഇവ കൈവശം വയ്ക്കാൻ കോളജ് അധികൃതരുടെ അനുമതി വാങ്ങണം. 

പേരന്റ് അസോസിയേഷൻ ഫോർ ദ് വെൽഫെയർ ഓഫ് ടൈപ്പ് വൺ ഡയബറ്റിക് ചിൽഡ്രൻ എന്ന സംഘടനയുടെ പ്രതിനിധി ബുഷ്‌റ ശിഹാബ് സമർപ്പിച്ച നിവേദനത്തിലാണ് അക്കാദമിക് കൗൺസിൽ തീരുമാനമെടുത്തത്. സ്കൂളുകളിൽ ഈ സൗകര്യം നേരത്തേ നടപ്പാക്കിയെങ്കിലും കേരളത്തിൽ സർവകലാശാലാ തലത്തിൽ ആദ്യമായാണു നടപ്പാക്കുന്നത്.

 

English Summary: Diabetic patients can use medicine in exam hall: KTU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com