കെടിയു: വ്യവസ്ഥകൾ പാലിച്ച് തുടർനടപടിക്ക് ഗവർണർ

arif-mohammad-khan-2
ആരിഫ് മുഹമ്മദ് ഖാൻ
SHARE

തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എടുത്ത തീരുമാനം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ  നിയമത്തിലെ വ്യവസ്ഥകൾ പൂർണമായി പാലിച്ചു കൊണ്ടുള്ള നടപടിയിലേക്ക് അദ്ദേഹം കടക്കും.

സർവകലാശാലയുടെ ദൈനംദിന കാര്യങ്ങളിൽ വൈസ് ചാൻസലറെയും റജിസ്ട്രാറെയും നിയന്ത്രിക്കാൻ സിൻഡിക്കറ്റിന്റെ ഉപസമിതിയെ നിയോഗിച്ചതും ജീവനക്കാരുടെ സ്ഥലം മാറ്റം ബോർഡ് ഓഫ് ഗവർണേഴ്സ് നീട്ടി വച്ചതുമാണ് കാരണം കാണിക്കൽ നോട്ടിസ് നൽകാതെ ഗവർണർ മരവിപ്പിച്ചത്. ഗവർണറുടെ ഈ നടപടി  റദ്ദാക്കിയ ഹൈക്കോടതി, സർവകലാശാലാ ചട്ടങ്ങൾ പാലിച്ച് മുന്നോട്ടു പോകാൻ തടസ്സമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചട്ടപ്രകാരമുള്ള കാരണം കാണിക്കൽ  നോട്ടിസ് നൽകി ഈ തീരുമാനങ്ങൾ മരവിപ്പിക്കുന്നതിനെക്കുറിച്ച് രാജ്ഭവൻ ആലോചിക്കുന്നത്.

സിൻഡിക്കറ്റിന്റെ അധ്യക്ഷ എന്ന നിലയിൽ വൈസ് ചാൻസലർക്കായിരിക്കും ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകുക. അവർ സിൻഡിക്കറ്റിൽ  അവതരിപ്പിച്ച് അവരുടെ വിശദീകരണം ഗവർണറെ അറിയിക്കണം. അതിന്റെ അടിസ്ഥാനത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനം എടുക്കാം. ഗവർണർക്ക് താൽപര്യം ഉണ്ടെങ്കിൽ സർക്കാരിന്റെ അഭിപ്രായവും തേടാമെന്ന് സർവകലാശാലാ നിയമത്തിൽ പറയുന്നുണ്ട്.

English Summary: Governor on KTU governance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS