കെഎസ്ആർടിസി ശമ്പളം: ഗതാഗത മന്ത്രിയും സിഐടിയുവുമായുള്ള ചർച്ച തിങ്കളാഴ്ച

ksrtc-bus-1.jpg.image.845.440
SHARE

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നതിനും  ഗഡുക്കളായി നൽകുന്നതിനും എതിരെ യൂണിയനുകൾ തുടങ്ങിയ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഗതാഗത മന്ത്രിയും സിഐടിയുവുമായി നടക്കേണ്ടിയിരുന്ന ചർച്ച തിങ്കളാഴ്ചത്തേക്ക് മാറ്റി.  

ഫെബ്രുവരി മാസത്തെ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തിരുന്നു. ഇതു തുടരാനാണ് മാനേജ്മെന്റ് ആലോചന. ഇതിനെതിരെ ബിഎംഎസ് യൂണിയൻ സംയുക്ത സമരവും പണിമുടക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ, മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം മറുപടി പറയാമെന്നാണ് സിഐടിയു നിലപാട്.  സംയുക്ത സമരത്തിന് തൽക്കാലം പോകേണ്ടതില്ലെന്ന് സിഐടിയു നേതൃത്വം കെഎസ്ആർടിസിയിലെ സിഐടിയു ഭാരവാഹികൾക്ക് നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം ബിഎംഎസും ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫും പണിമുടക്ക് ഉൾപ്പെടെ സംയുക്ത സമരത്തിനൊരുങ്ങുകയാണ്.  

സംയുക്ത സമരത്തിന് ഐഎൻടിയുസി 

 കെഎസ്ആർടിസിയെ സ്വകാര്യവൽകരിക്കാനും ശമ്പളം ഗഡുക്കളായി നൽകാനും ഡിപ്പോകൾ സ്വിഫ്റ്റിനു കൈമാറാനുമുള്ള നീക്കത്തിനെതിരെ യൂണിയനുകളുടെ സംയുക്ത സമരത്തിന് കെഎസ്ആർടിസിയിലെ ഐഎൻടിയുസി  യൂണിയനായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി എം.വിൻസെന്റ് എംഎൽഎ അറിയിച്ചു. വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്  തമ്പാനൂർ രവി  അധ്യക്ഷനായിരുന്നു. യഥാസമയം ശമ്പളം നൽകാതിരിക്കുകയും കൃത്രിമ ഡീസൽ ക്ഷാമം സൃഷ്ടിക്കുകയും ചെയ്യുന്നത് കെഎസ്ആർടിസിയിൽ പ്രതിസന്ധിയുണ്ടെന്ന് വരുത്തി തീർത്ത് സ്വകാര്യവൽക്കരിക്കാനാണെന്നും യോഗം ആരോപിച്ചു.

English Summary: KSRTC salary: Minister talks with CITU

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS