ചങ്ങനാശേരി ∙ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മാർ ജോസഫ് പൗവത്തിലിന്റെ ഭൗതികശരീരം കാണുന്നതിനും അന്തിമോപചാരം അർപ്പിക്കുന്നതിനും ഇന്നും നാളെയും രാവിലെ 10 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 6 വരെയും സൗകര്യം ഉണ്ടായിരിക്കും. 21നു രാവിലെ 6നു മോർച്ചറിയിൽ നിന്ന് ഭൗതികശരീരം ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തെ ചാപ്പലിലേക്ക് എത്തിക്കും. 7നു കുർബാന, തുടർന്ന് കബറടക്ക ശുശ്രൂഷയുടെ ഒന്നാം ഭാഗം. 9.30നു വിലാപയാത്രയായി ഭൗതികശരീരം മെത്രാപ്പൊലീത്തൻ പള്ളിയിലേക്ക്. തുടർന്നു പൊതുദർശനം. 22നു രാവിലെ 9.30നു കബറടക്ക ശുശ്രൂഷയുടെ രണ്ടാം ഭാഗം നടക്കും. 10നു കുർബാന, തുടർന്നു നഗരികാണിക്കൽ, സംസ്കാരം. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കബറടക്ക ശുശ്രൂഷയ്ക്കു മുഖ്യകാർമികത്വം വഹിക്കും. 24നു രാവിലെ 10നു മെത്രാപ്പൊലീത്തൻ പള്ളി പാരിഷ് ഹാളിൽ അനുശോചനയോഗം ചേരും.
English Summary : Mar Joseph Powathil funeral ceremony