രാഷ്ട്രപതിയുടെ സർട്ടിഫിക്കറ്റ് മോദിക്കുള്ള മറുപടി: യച്ചൂരി

govindan
യാത്ര തീരുമ്പോൾ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ തിരുവനന്തപുരത്തു നടന്ന സമാപനസമ്മേളനത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ജാഥാംഗങ്ങളായ ജെയ്ക്ക് സി.തോമസ്, എം.സ്വരാജ്, സി.എസ്.സുജാത, പി.കെ. ബിജു, കെ.ടി.ജലീൽ എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ജില്ലാ സെക്രട്ടറി വി.ജോയ്, മന്ത്രി വി.ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ എന്നിവർ സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
SHARE

തിരുവനന്തപുരം∙ എല്ലാ മേഖലകളിലും കേരളത്തെ അവഗണിക്കുന്ന കേന്ദ്രസർക്കാരിനു മറുപടി പറയാനാണു താൻ വന്നതെന്നും തന്റെ ജോലി കേരളം സന്ദർശിച്ച രാഷ്ട്രപതി ദ്രൗപദി മുർമു എളുപ്പമാക്കിയെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കേന്ദ്രനയങ്ങൾക്കെതിരെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും കേരളം നല്ല പ്രകടനം നടത്തുന്നുവെന്നു പറഞ്ഞ രാഷ്ട്രപതി ഏറ്റവും നല്ല സർട്ടിഫിക്കറ്റാണു നൽകിയത്. ഇതു ബിജെപി സർക്കാരിനും നരേന്ദ്രമോദിക്കും അമിത്ഷായ്ക്കുമുള്ള മറുപടിയാണ്. ജനതാൽപര്യമാണു കേരളത്തിലെ സർക്കാരിനു പ്രധാനമെന്നു രാഷ്ട്രപതിയുടെ വാക്കുകളിൽ വ്യക്തമായെന്നും യച്ചൂരി പറഞ്ഞു.

കേരളത്തിൽ ഇടതു സർക്കാരിനു തുടർഭരണം ലഭിച്ചതു ജനപക്ഷ നയങ്ങളുടെ ഭാഗമായാണ്. ജനപക്ഷ നിലപാടെടുക്കുന്ന എൽഡിഎഫ് സർക്കാരിനെ ആക്രമിച്ചാൽ ഇപ്പോഴുള്ള ജനപിന്തുണ കൂടി നഷ്ടമാകുമെന്നു ബിജെപിയും മറ്റെതിരാളികളും തിരിച്ചറിയണമെന്നും യച്ചൂരി പറഞ്ഞു.

ഇടതു സർക്കാർ തുടർച്ചയായി മൂന്നാം വട്ടവും വരുമെന്നു ഭയന്നാണു ബിജെപിയും കോൺഗ്രസും ചേർന്നു സർക്കാരിന്റെ വികസന പദ്ധതികൾക്കു തുരങ്കം വയ്ക്കുന്നതെന്നും ഇതു ജനങ്ങളോടുള്ള ക്രൂരതയാണെന്നും ജാഥാ ക്യാപ്റ്റൻ എം.വി.ഗോവിന്ദൻ പറഞ്ഞു. ഫെബ്രുവരി 20നു കാസർകോട്ട് ആരംഭിച്ച യാത്രയ്ക്ക് തലസ്ഥാന നഗരത്തെ ചുവപ്പിച്ച പ്രകടനത്തോടെയാണു സമാപനമായത്. തലസ്ഥാനത്തുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനത്തിനെത്തിയില്ല. കാസർകോട്ട് ജാഥയുടെ ഉദ്ഘാടകനായിരുന്നതിനാൽ സമാപന സമ്മേളനത്തിൽ അദ്ദേഹം ഉണ്ടാകില്ലെന്നു സംഘാടകർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാത്ത എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ സമാപനത്തിലുമെത്തിയില്ല.

English Summary: MV Govindan's rally concluded

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS