ADVERTISEMENT

തിരുവനന്തപുരം∙ നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങൾക്കായി ഏപ്രിൽ 1 മുതൽ ഇ-സ്റ്റാംപിങ് പ്രാബല്യത്തിൽ വരും. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങളുടെ വിൽപന അംഗീകൃത സ്റ്റാംപ്  വെണ്ടർമാരിലൂടെ ആയിരിക്കണമെന്നു സർക്കാർ ഉത്തരവിൽ നിഷ്കർഷിച്ചു. ഇതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. റജിസ്ട്രേഷൻ വകുപ്പിന്റെ PEARL ആപ്ലിക്കേഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതായി റജിസ്ട്രേഷൻ വകുപ്പ് അറിയിച്ചു. 

സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാംപ് വെണ്ടർമാരുടെ കൈവശം സ്റ്റോക്കുള്ള മുദ്രപ്പത്രങ്ങളുടെ വിൽപന ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാംപിങ് നടപ്പിലാക്കുന്നതിനൊടൊപ്പം 2023 ഏപ്രിൽ ഒന്നു മുതൽ ആറുമാസ കാലയളവിലേക്കു തുടരാം. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങൾക്കുള്ള ഇ-സ്റ്റാംപിങ്  ഏപ്രിൽ 1 മുതൽ ഓരോ ജില്ലയിലും ഒരു സബ് റജിസ്ട്രാർ ഓഫിസിൽ നടപ്പിലാക്കും. 2023 മേയ് 2 മുതൽ പദ്ധതി സംസ്ഥാന വ്യാപകമാക്കും.

English Summary : E stamping for stamp papers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com