ADVERTISEMENT

ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൊത്തത്തിലുള്ള സ്ഥിതി പുറമേനിന്നു നോക്കുമ്പോൾ തൃപ്തികരമെന്നു കേന്ദ്ര ജലകമ്മിഷനും സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതിയും സുപ്രീം കോടതിയിൽ വ്യക്തമാക്കി. 27 ന് വീണ്ടും സമിതി അണക്കെട്ട് സന്ദർശിക്കും. യോഗം 28 ന് ചേരും.

2022 മേയ് 9ന് ആണ് സമിതി ഡാം സന്ദർശിച്ച് പരിശോധന നടത്തിയത്. കേരള, തമിഴ്നാട് സർക്കാരുകൾ നാമനിർദേശം ചെയ്ത ടെക്നിക്കൽ അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. എന്നാൽ അണക്കെട്ടിനു സാരമായ പ്രശ്നങ്ങളുണ്ടെന്ന് ആരും സമിതിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.

മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട തർക്കം ഇരുസംസ്ഥാനങ്ങളും രമ്യമായി പരിഹരിക്കാൻ മേൽനോട്ട സമിതി ചീഫ് സെക്രട്ടറിമാർക്കു ജനുവരിയിൽ കത്തു നൽകിയിരുന്നതായും റിപ്പോർട്ടിലുണ്ട്. അണക്കെട്ട് ബലപ്പെടുത്താനുള്ള തമിഴ്നാടിന്റെ ശ്രമത്തിനാവശ്യമായ അനുമതി കേരളം നൽകണമെന്നും അഭ്യർഥിച്ചിരുന്നു.

സ്വതന്ത്ര സമിതിയെക്കൊണ്ടു സുരക്ഷാ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കേരളം അടുത്തിടെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.

English Summary : Supreme Court committee analysis on Mullaperiyar Dam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com