ചങ്ങനാശേരി ∙ ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോസഫ് പൗവത്തിലിന്റെ കബറടക്കം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്നു സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിലെ മർത്ത്മറിയം കബറിടപ്പള്ളിയിൽ നടത്തും. കബറടക്ക ശുശ്രൂഷയുടെ രണ്ടാംഭാഗം രാവിലെ 9.30നു മെത്രാപ്പൊലീത്തൻ പള്ളിയിൽ ആരംഭിക്കും. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകും. കുർബാന, നഗരികാണിക്കൽ എന്നിവയ്ക്കുശേഷമാകും കബറടക്കം.
English Summary: Mar Joseph Powathil funeral today