പിഎഫ്: സർക്കുലറിനെതിരെ ഹൈക്കോടതിയിൽ ഹർജി

HIGHLIGHTS
  • വീണ്ടും ഓപ്ഷൻ നൽകണമെന്ന നിർദേശം റദ്ദാക്കണമെന്ന് ആവശ്യം
epfo
SHARE

കൊച്ചി ∙ 2014 സെപ്റ്റംബർ ഒന്നിനു ശേഷം വിരമിച്ചവരും ഉയർന്ന പിഎഫ് പെൻഷൻ കിട്ടുന്നവരുമായ വ്യക്തികൾ വീണ്ടും ഓപ്ഷൻ നൽകണമെന്ന റീജനൽ പിഎഫ് കമ്മിഷണറുടെ സർക്കുലറും നോട്ടിസും റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. കെൽട്രോണിൽ നിന്നു വിരമിച്ച എസ്.വിക്രമൻ നായർ ഉൾപ്പെടെ 121 പേർ നൽകിയ ഹർജി ജസ്റ്റിസ് രാജ വിജയരാഘവൻ 27ലേക്കു മാറ്റി. 

നിലവിൽ ഉയർന്ന പെൻഷൻ വാങ്ങുന്നവരും സ്കീമിലെ 26(6), 11(3) ഖണ്ഡികകൾ പ്രകാരം വീണ്ടും ഓപ്ഷൻ നൽകണമെന്ന ഇപിഎഫ്ഒയുടെ ഫെബ്രുവരി രണ്ടിലെ സർക്കുലർ പ്രകാരം റീജനൽ പെൻഷൻ കമ്മിഷണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഈ സർക്കുലറും നോട്ടിസും റദ്ദാക്കണമെന്നാണ് ആവശ്യം. 

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും പെൻഷൻ കിട്ടിക്കൊണ്ടിരിക്കുന്നവരുടെ കാര്യത്തിൽ ഇടപെടാൻ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നാണു ഹർജിയിലെ വാദം. 

ഇതിനിടെ, 2014 സെപ്റ്റംബർ ഒന്നിനു മുൻപു വിരമിച്ചവരുടെ പെൻഷനുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ ഏപ്രിൽ നാലിലേക്കു മാറ്റി. 

English Summary : Petition against PF circular in Kerala High Court 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS