ജസ്റ്റിസ് രാമചന്ദ്രൻ നായർ സമിതി ശുപാർശ; പൊലീസിൽ പർച്ചേസ് ആവശ്യം അനുസരിച്ച്

police-cap
SHARE

തിരുവനന്തപുരം ∙ ഫണ്ട് കിട്ടുന്നതനുസരിച്ചല്ല,  ആവശ്യത്തിനനുസരിച്ചു മാത്രം പൊലീസിൽ പർച്ചേസ് നടത്തിയാൽ മതിയെന്നു ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ സമിതി സർക്കാരിനു ശുപാർശ നൽകി. അനാവശ്യ വാങ്ങൽ പാടില്ല. കേന്ദ്ര സർക്കാരിന്റെ ജെം പോർട്ടൽ വഴി മാത്രമേ പർച്ചേസ് പാടുള്ളൂ. ആ പോർട്ടലിൽ കാണിച്ചിരിക്കുന്ന വിലയിൽ കൂടുതൽ നൽകരുത്. അതേസമയം ഡീലർമാരുമായി നേരിട്ടു വിലപേശി അതു കുറയ്ക്കുന്നതിനു തടസ്സമില്ല. മുൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവർ സമിതി അംഗങ്ങളായിരുന്നു. 

മറ്റു ശുപാർശകൾ :

∙ ജെം പോർട്ടലിൽ റജിസ്റ്റർ ചെയ്യാത്ത രാജ്യത്തെ പുത്തൻ സോഫ്റ്റ് വെയർ അടക്കമുള്ള ഉൽപന്നങ്ങൾ, വിദേശ ഉൽപന്നങ്ങൾ എന്നിവ വാങ്ങാൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ അനുമതി തേടണം.

∙ പൊലീസ് സ്റ്റേഷനുകളിലും സായുധ ക്യാംപുകളിലും കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങൾ വിൽക്കാൻ നിയമനിർമാണം നടത്തണം. 

∙ ഉൽപന്നങ്ങൾ വാങ്ങാൻ ഇടനിലക്കാർ വേണ്ട. യഥാർഥ ഉൽപാദകരുമായി മാത്രമേ കരാർ പാടുള്ളൂ. 

പൊലീസ് ക്രമക്കേടുകൾ കണ്ടെത്തിയതു സിഎജി; അതിൽ പരിശോധനയില്ല

ലോക്നാഥ് ബെഹ്റ സംസ്ഥാന പൊലീസ് മേധാവിയായിരിക്കെ പർച്ചേസിലും സാമ്പത്തിക ഇടപാടിലും നടന്ന ക്രമക്കേടുകൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ അക്കമിട്ടു നിരത്തിയതിനു പിന്നാലെയാണു ഭാവിയിൽ വാങ്ങൽ എങ്ങനെ വേണമെന്നു നിർദേശിക്കാൻ പിണറായി സർക്കാർ സമിതിയെ നിയോഗിച്ചത്. എന്നാൽ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്താത്തതിനാൽ ആ വഴിക്കു സമിതി പോയില്ല. 

പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ മറയാക്കിയായിരുന്നു ടെൻഡറില്ലാതെ ഭൂരിപക്ഷം ഇടപാടുകളും. പലതും കടലാസ് കമ്പനികളും. നിരീക്ഷണ ക്യാമറകൾ വാങ്ങിയതിൽ കരാറുകാരും പൊലീസ്–കെൽട്രോൺ ഉദ്യോഗസ്ഥരും അവിശുദ്ധ ബന്ധം പുലർത്തി. ഉൽപന്നങ്ങൾക്കു കൂടിയ വില നൽകി. മൊബൈൽ കമാൻഡ് കൺട്രോൾ യൂണിറ്റ് എന്ന പേരിൽ പുത്തൻ വാഹനങ്ങൾ വാങ്ങി ഡിജിപിമാരും എഡിജിപിമാരും വീതിച്ചെടുത്തു. 

കേന്ദ്ര മാർഗനിർദേശം ലംഘിച്ചു ഡിജിപി നേരിട്ട് ഒന്നര കോടിയോളം രൂപ ചെലവിട്ടു ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങി. എസ്ഐമാർക്കു ക്വാർട്ടേഴ്സ് നിർമിക്കാൻ കേന്ദ്രത്തിൽ നിന്നു ഫണ്ട് വാങ്ങിയ ശേഷം ഡിജിപിക്കു താമസിക്കാൻ ആഡംബര വസതിയും ഐപിഎസുകാർക്കു ക്ലബ് ഹൗസും നിർമിച്ചു.

 പല കരാറുകാർക്കും മുൻകൂറായി വൻതുക നൽകി. ഇതൊക്കെയായിരുന്നു സിഎജി കണ്ടെത്തിയിരുന്നു. ഇതിൽ ഒരന്വേഷണം ഇതുവരെ സർക്കാർ നടത്തിയിട്ടില്ല.

English Summary : Purchases as per requirement in Police department

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS