കൊച്ചി ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പദ്ധതിയുടെ മുൻ സിഇഒ യു.വി.ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യംചെയ്തു. കേസിലെ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ശേഷമാണ് ഇന്നലെ രാവിലെ ചോദ്യംചെയ്യലിനു ഹാജരാകാൻ യു.വി.ജോസിനോടു നിർദേശിച്ചത്.
യുഎഇ സംഘടനയായ റെഡ് ക്രെസന്റ് നൽകിയ 19 കോടി രൂപയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ കമ്പനിയായ യൂണിടാക് പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇഡിയുടെ കേസ്.
English Summary : UV Jose interrogated in Life Mission case