തിരുവനന്തപുരം ∙ മെഡിസെപ്പിനു കീഴിൽ ഒരു ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവർക്ക് മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്യേണ്ടി വന്നാൽ അതിന് ഇൻഷുറൻസ് പരിരക്ഷ നൽകുന്നില്ലെന്നു വ്യാപക പരാതി. ആശുപത്രികളാണ് ഇതിനു പിന്നിലെന്ന് ഇൻഷുറൻസ് കമ്പനി പറയുമ്പോൾ ഇൻഷുറൻസ് കമ്പനി ക്ലെയിം അനുവദിക്കുന്നില്ലെന്ന് ആശുപത്രികൾ കുറ്റപ്പെടുത്തുന്നു. പരാതിപ്പെടുന്നവരോട് മെഡിസെപ് പോർട്ടലിൽ പരാതി റജിസ്റ്റർ ചെയ്യാനാണ് ധനവകുപ്പ് നൽകുന്ന നിർദേശം. എന്നാൽ, പരാതിപ്പെടുന്നവരിൽ രാഷ്ട്രീയ സ്വാധീനമുള്ളവർക്കു മാത്രമാണ് ഇൻഷുറൻസ് ക്ലെയിം അനുവദിച്ചു നൽകുന്നത്.
ഹൃദയാഘാതത്തിനു ചികിത്സ തേടിയെത്തുന്നവർക്ക് ഒരു ശസ്ത്രക്രിയ നടത്തുന്നതിനിടെ മറ്റൊരു ആൻജിയോപ്ലാസ്റ്റി കൂടി നടത്തേണ്ടി വന്നാൽ രണ്ടാമത്തേതിനു പണം നൽകുന്നില്ല എന്ന പരാതിയാണ് ഏറെയും. ഇക്കാര്യത്തിൽ സർക്കാരോ ഇൻഷുറൻസ് കമ്പനിയോ നിലപാട് വ്യക്തമാക്കണമെന്നാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ആവശ്യം.
English Summary : Did not get Medisep to second surgery