ഇതര സംസ്ഥാന വാഹന നികുതി ഇനി ഓൺലൈൻ

tax
SHARE

തിരുവനന്തപുരം ∙ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായി സംസ്ഥാന സർക്കാർ ഏർപ്പെട്ടിട്ടുള്ള കരാർ പ്രകാരം പെർമിറ്റ് നീട്ടി എടുത്തിട്ടുള്ള ഇതര സംസ്ഥാന വാഹനങ്ങൾ ഓരോ സാമ്പത്തിക വർഷവും മുൻകൂറായി അടയ്ക്കുന്ന ബൈലാറ്ററൽ ടാക്സ് ഇനി  ഓൺലൈനായി അടയ്ക്കണം. 

ഇതിനായി പരിവാഹൻ സേവാ വെബ്സൈറ്റിൽ സൗകര്യം ഏർപ്പെടുത്തി. ബൈലാറ്ററൽ ടാക്സ് ഇതുവരെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഓഫിസിൽ നേരിട്ടാണു സ്വീകരിച്ചിരുന്നത്. നാളെ മുതൽ കേരള ട്രാൻസ്പോർട്ട് അതോറിറ്റി നികുതി നേരിട്ടു സ്വീകരിക്കില്ലെന്നു സെക്രട്ടറി അറിയിച്ചു. ഓൺലൈനായി ടാക്സ് അടയ്ക്കേണ്ട നടപടിക്രമം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary: Other state vehicle tax to be online

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS