ADVERTISEMENT

കണ്ണൂർ∙ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചയാളോടുപോലും വിധി നടപ്പാക്കുന്നതിനു മുൻപ് എന്തെങ്കിലും പറയാനുണ്ടോയെന്നു ചോദിക്കുമെന്നും എന്നാൽ രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അതുപോലും നിരാകരിക്കപ്പെട്ട രാജ്യത്താണു നാം ജീവിക്കുന്നതെന്നും എഴുത്തുകാരൻ ടി.പത്മനാഭൻ. രാഹുൽ ഗാന്ധിക്കെതിരെ ഭരണകൂട ഭീകരത ആരോപിച്ച് ഡിസിസി നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാപ്പു പറഞ്ഞാൽ മാത്രമേ പാർലമെന്റിലെ ചർച്ചയിൽ പങ്കെടുക്കാൻ അനുവദിക്കൂ എന്നാണു പറയുന്നത്. രാഹുൽ ഗാന്ധി 3 തവണ സ്പീക്കറെ കണ്ടു. 2 തവണ സവിസ്തരം എഴുതി നൽകി. അതിനൊന്നും മറുപടിയില്ല. ഒരു കാര്യം ഭരണാധികാരികൾ ഓർക്കുന്നതു നന്ന്. കാലമാണ് ഏറ്റവും വലിയ വിധികർത്താവ്. കാലത്തിന്റെ അന്തിമവിധി വരുമ്പോൾ ഇന്നത്തെ ഭരണാധികാരികളുടെ വിധി കീഴ്മേൽ മറിയും. കേസ് ഇത്രമേൽ അവതാളത്തിലാക്കിയതു ഗുജറാത്തിലെ കോൺഗ്രസ് തന്നെയാണ്. കേസ് മര്യാദയ്ക്കു നടത്തിയിരുന്നെങ്കിൽ തള്ളിപ്പോകുമായിരുന്നെന്നും പത്മനാഭൻ പറഞ്ഞു.

English Summary: Writer T Padmanabhan support Rahul Gandhi in disqualified issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com