ADVERTISEMENT

കൊച്ചി ∙ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കെതിരെ അക്രമങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ നിയമനിർമാണ സഭയുടേതടക്കം നിർദേശങ്ങൾ അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ആക്രമണം തടയാനുള്ള നടപടികളാണ് ആവശ്യപ്പെടുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ.കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയാണു പരിഗണിച്ചത്. കോഴിക്കോട്ടും മൂവാറ്റുപുഴയിലും ഡോക്ടർമാർക്കു മർദനമേറ്റ സംഭവങ്ങളിൽ പൊലീസ് നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ച ശേഷമാണ് നിർദേശം. പൊതുസമൂഹത്തെ ബോധവൽക്കരിച്ചില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ തുടരുമെന്നു കോടതി പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള അക്രമങ്ങൾ ഒരുതരത്തിലും സ്വീകാര്യമല്ലെന്നു കോടതി ആവർത്തിച്ചു. 

വിശദീകരണം നൽകാൻ സർക്കാർ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്ന് ഹർജി 30 നു പരിഗണിക്കാൻ മാറ്റി.

English Summary : Need action to stop attack against Doctors directs High court to Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com