ADVERTISEMENT

തിരുവനന്തപുരം∙ എയ്ഡഡ് സ്കൂളുകളിൽ അംഗീകാരമില്ലാതെ തുടരുന്ന അധ്യാപകർക്കു താൽക്കാലിക അംഗീകാരം നൽകാനായി സർക്കാർ പുറത്തിറക്കിയ മാർഗരേഖ സംബന്ധിച്ചു പരാതികളും നിർദേശങ്ങളും ഉണ്ടെങ്കിൽ ഏപ്രിൽ ഒന്നിനു മുൻപ് സമർപ്പിക്കാമെന്നു മന്ത്രി വി.ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കാണു നൽകേണ്ടത്. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 2018 നവംബർ 18 മുതൽ 2021 നവംബർ 7 വരെയുള്ള തസ്തികകളിൽ നിയമിതരായവർക്ക് അംഗീകാരം നൽകാത്തത്. ഇവർക്ക് താൽക്കാലിക അംഗീകാരം നൽകാമെന്ന് ഹൈക്കോടതി കഴിഞ്ഞ 13ന് ഉത്തരവിട്ടതിനെത്തുടർന്നാണ് അതിനായുള്ള മാർഗരേഖ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.

തസ്തിക നിർണയത്തെത്തുടർന്ന് ഈ മാസത്തോടെ ജോലിയിൽ നിന്നു പുറത്താകുന്ന ഹയർ സെക്കൻഡറി ഇംഗ്ലിഷ് ജൂനിയർ അധ്യാപകരുടെ കാര്യം സർക്കാർ അനുഭാവ പൂർവം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ഇവരെ എങ്ങനെ സംരക്ഷിക്കാനാകും എന്നതിൽ ആശയക്കുഴപ്പമുണ്ട്. വിഷയം കോടതിയുടെ പരിഗണനയിലുമാണ്. വിരമിക്കലിനെത്തുടർന്ന് ഒഴിവു വരുന്ന തസ്തികകളിൽ അടക്കമാണ് ഇവർക്കു പുനർ നിയമനം നൽകേണ്ടത്. പിഎസ്‌സി വഴി നിയമിതരായവർക്ക് ജോലി സ്ഥിരത ഉണ്ടാകേണ്ടതാണെന്നും മന്ത്രി പറ‍ഞ്ഞു.

English Summary : Complaints regarding Aided school teachers temporary approval guidelines can be given before April

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com