ADVERTISEMENT

കൊച്ചി ∙ ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ.അനിൽകുമാറിനെ പാലാ അഡിഷനൽ ജില്ലാ സെഷൻസ് ജഡ്ജിയായി ഹൈക്കോടതി സ്ഥലം മാറ്റി. ഭരണപരമായ അടിയന്തര സാഹചര്യം മൂലം മാറ്റുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. ഇതുസംബന്ധിച്ചു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഹൈക്കോടതി റജിസ്ട്രാർ ജനറൽ ഇൻ ചാർജ് ജി. ഗോപകുമാർ കത്തു നൽകി. കവരത്തിയിലേക്ക് പകരം നിയോഗിക്കുന്ന ജില്ലാ ജഡ്‌ജിയുടെ പേര് ഉടൻ അറിയിക്കുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

കവരത്തി ജില്ലാ ജഡ്ജി അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ലക്ഷദ്വീപ് സ്വദേശിനിയായ യുവ അഭിഭാഷക പരാതി നൽകിയിരുന്നു. അതേസമയം, യുവതിയുടെ പരാതിയിൽ നടപടി ആവശ്യപ്പെട്ട് ലക്ഷദ്വീപ് ബാർ അസോസിയേഷൻ പ്രതിഷേധിച്ചെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. യുവതിയുടെ പരാതിയുടെ പകർപ്പ് ലഭിച്ചിരുന്നു. പരാതിയിൽ തുടർ നടപടി പ്രതീക്ഷിക്കുകയാണെന്നും വിശദീകരിച്ചു.

English Summary: Kavaratti District Court Judge K Anil Kumar Transferred To Pala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com