ADVERTISEMENT

തിരുവനന്തപുരം ∙ ജൂൺ 1 മുതൽ ഉദ്യോഗാർഥികൾക്കുള്ള നിയമന ശുപാർശ ഡിജിലോക്കറിൽ കൂടി ലഭ്യമാക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. 

നിയമനത്തിനുള്ള മെറിറ്റ്– സംവരണ ഊഴം (റൊട്ടേഷൻ) നിശ്ചയിക്കുന്നതിനു പിഎസ്‍സി സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ഉപയോഗിച്ചു നിയമന ശുപാർശ തയാറാക്കാൻ കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. ഇതുവരെ ഇതു കൈ കൊണ്ട് എഴുതി നൽകുകയായിരുന്നു. ഭൂരിപക്ഷം തസ്തികകളിലെയും റൊട്ടേഷൻ ഈ സോഫ്റ്റ്‍വെയറിലേക്കു മാറ്റാനാണ് കമ്മിഷൻ ആലോചിക്കുന്നത്. പരീക്ഷണാ ടിസ്ഥാനത്തിൽ ഇത് ഉപയോഗിച്ചു തുടങ്ങി. ഈ സോഫ്റ്റ്‍വെയർ മുഖേന റൊട്ടേഷൻ തയാറാക്കുന്ന തസ്തികകളിലേക്കുള്ള നിയമന ശുപാർശയാണ് ആദ്യ ഘട്ടത്തിൽ ഡിജിലോക്കറിൽ കൂടി ലഭിക്കുക. ആധാറുമായി പ്രൊഫൈൽ ലിങ്ക് ചെയ്തവർക്കാണ് ഈ സേവനം ലഭിക്കുക. ഭാവിയിൽ നിയമന പരിശോധന സുഗമമാക്കാനും കൃത്രിമങ്ങൾ തടയാനും ഇതു സഹായിക്കും. നിയമന നടപടികൾ വേഗത്തിലാകും. പുതിയ സംവിധാനം വന്നാലും നിയമന ശുപാർശ നേരിട്ട് അയച്ചു കൊടുക്കുന്ന ഇപ്പോഴത്തെ രീതി തുടരും.

ജില്ലകളിൽ എൻസിസി/ സൈനിക ക്ഷേമ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലാർക്ക്/ ക്ലാർക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടൻമാർ), ബാംബൂ കോർപറേഷനിൽ ടെക്നിഷ്യൻ ഗ്രേഡ് 2 (ഓപ്പറേറ്റർ ഗ്രേഡ് 2) എന്നീ തസ്തികകളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു. 

English Summary : PSC appointment letter in Digilocker from June

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com