ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയിൽ പ്രതിപക്ഷം സ്പീക്കറുടെ ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചപ്പോൾ ഉണ്ടായ സംഘർഷത്തിൽ കെ.കെ.രമ എംഎൽഎയുടെ വലതുകയ്യിലെ ലിഗമെന്റിൽ രണ്ടിടത്തു ക്ഷതമേറ്റെന്നു കണ്ടെത്തൽ.

ഇന്നലെ എംആർഐ സ്കാൻ എടുത്തപ്പോഴാണ് ഇതു വ്യക്തമായത്. സ്കാൻ റിപ്പോർട്ട് പരിശോധിച്ച ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ പ്ലാസ്റ്റർ നീക്കം ചെയ്തു. നീരും വേദനയും ഉള്ളതിനാൽ വീണ്ടും പ്ലാസ്റ്റർ ഇട്ടു. പ്ലാസ്റ്റർ 8 ആഴ്ച തുടരണം. അപ്പോഴും നീരും വേദനയും ഉണ്ടെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം ഇന്നലെ രമ മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജനെയും കണ്ടു.

English Summary: Doctors' guided K.K.Rema to continue treatment: says K.K.Rema's office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com