ADVERTISEMENT

തിരുവനന്തപുരം∙ റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡ് അംഗം കൂടിയായ സിപിഐ ലോക്കൽ സെക്രട്ടറിയും റേഷൻ കട ഉടമയായ ഭാര്യയും ഒരേ വീട്ടിൽ രണ്ടു തരം ബിപിഎൽ കാർഡ് ഉപയോഗിക്കുന്നതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതു സംബന്ധിച്ചു ‘മനോരമ’ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത ശരിവയ്ക്കുന്നതാണ് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസർ നൽകിയ പ്രാഥമിക റിപ്പോ‍ർട്ട്.

പത്തനംതിട്ടയിലെ കോഴഞ്ചേരി താലൂക്കിൽ ഇവർ താമസിക്കുന്ന വീട്ടിലെത്തി താലൂക്ക് സപ്ലൈ ഓഫിസർ ലേഖ വിവരങ്ങൾ ചോദിച്ചറിഞ്ഞു. സിവിൽ സപ്ലൈസ് കമ്മിഷണറുടെ നിർദേശാനുസരണമാണ് അന്വേഷണം ആരംഭിച്ചത്. നേരത്തേ റേഷൻ കടയുടെ ലൈസൻസി സിപിഐ നേതാവ് തന്നെയായിരുന്നു. പിന്നീട് ഇദ്ദേഹം നഗരസഭാ കൗൺസിലറായതോടെ ലൈസൻസി ഭാര്യയായി. തന്റെ പേരിൽ ആദ്യം മുതലുള്ള ബിപിഎൽ കാർഡ് സിപിഐ നേതാവും ഭാര്യയുടെ പേരിലുള്ള കാർഡ് അവരും നിലനിർത്തി. മകൻ സിപിഐ നേതാവിന്റെ പിങ്ക് നിറത്തിലുള്ള മുൻഗണനാ കാർഡിൽ ഉൾപ്പെട്ടപ്പോൾ ഭാര്യയും മകളും നീല നിറത്തിലുള്ള സംസ്ഥാന സർക്കാരിന്റെ സബ്സിഡി വിഭാഗം കാർഡ് ഉപയോഗിച്ചുവന്നു. കാർഡ് പൊതുവിഭാഗത്തിലേക്കു മാറ്റാൻ ഉടനടി  നടപടി സ്വീകരിക്കും.

English Summary : Enquiry started in CPI leader family two ration cards issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com