കോഴിക്കോട് ∙ ഞെളിയൻപറമ്പിലെ മാലിന്യം നീക്കംചെയ്യാൻ വിവാദ കമ്പനി സോണ്ട ഇൻഫ്രാടെക്കിനു വീണ്ടും കരാർ നീട്ടിക്കൊടുക്കാൻ കോർപറേഷൻ. ഏപ്രിൽ 30ന് അകം ബയോമൈനിങ്, ക്യാപ്പിങ് എന്നിവ പൂർത്തിയാക്കാമെന്നു സോണ്ട ഇൻഫ്രാടെക്ക് നൽകിയ ഉറപ്പിനെ തുടർന്നാണു വീണ്ടും കരാർ നീട്ടുന്നത്.
കോർപറേഷൻ കൗൺസിൽ തീരുമാനിക്കുന്ന ഉപാധികളോടെ പിഴ ഈടാക്കി കരാർ കാലാവധി നീട്ടിക്കൊടുക്കാനാണു നീക്കം. ഇന്നത്തെ കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനമാകും.
4 വർഷമായി നീട്ടിക്കൊടുത്തിട്ടും പൂർത്തിയാക്കാത്ത കരാറാണ് 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു പറഞ്ഞു കോർപറേഷൻ വീണ്ടും നീട്ടിക്കൊടുക്കുന്നത്. കഴിഞ്ഞ 24നു മേയർ വിളിച്ചു ചേർത്ത യോഗത്തിലാണു കമ്പനി പ്രതിനിധികൾ പുതിയ ഉറപ്പു നൽകിയത്.
English Summary: Zonta contract to be extended in Kozhikode corporation