ADVERTISEMENT

ന്യൂഡൽഹി ∙ റാന്നി സെന്റ് തോമസ് കോളജിലെ പ്രിൻസിപ്പൽ നിയമനം അംഗീകരിക്കാത്ത കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടിസ് അയച്ചു. ആറാഴ്ചയ്ക്കകം മറുപടി നൽ‍കാൻ നിർദേശിച്ചു.

പ്രിൻസിപ്പലായി നിയമിക്കപ്പെട്ട ഏലിയാമ്മ കുരുവിളയും കോളജ് മാനേജ്മെന്റും നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.രാമസുബ്രമണ്യം അധ്യക്ഷനാ ബെഞ്ചിന്റെ നടപടി. കോളജിലെതന്നെ അധ്യാപികയായ ഏലിയാമ്മയെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലായി നിയമിച്ചത്. 2018 ലെ യുജിസി ചട്ടങ്ങൾ ലംഘിച്ചാണു നിയമനമെന്നു വിലയിരുത്തിയ സർവകലാശാല അതിന് അംഗീകാരം നൽകിയില്ല. സർവകലാശാലാ നിയമമനുസരിച്ച് സീനിയോറിറ്റി പരിഗണിച്ച് കോളജിൽനിന്നു തന്നെയും നേരിട്ടും പ്രിൻസിപ്പലിനെ നിയമിക്കാം. നേരിട്ടാണു നിയമനമെങ്കിൽ സിലക‍്ഷൻ കമ്മിറ്റി രൂപീകരിക്കണമെന്നാണു ചട്ടം. ഇതു പാലിച്ചില്ലെന്നാണു സർവകലാശാല വ്യക്തമാക്കിയത്.

English Summary : Supreme Court notice to MG University in Principal appoinment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com