കെ.കെ.രമയ്ക്കു വീണ്ടും ഭീഷണിക്കത്ത്

kk-rema-letter
കെ.കെ.രമ, ഭീഷണിക്കത്ത്
SHARE

വടകര ∙ ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ.രമയ്ക്കു വീണ്ടും ഭീഷണിക്കത്ത്. ‘പയ്യന്നൂർ സഖാക്കൾ’ എന്ന പേരിൽ തളിപ്പറമ്പിൽനിന്നു പോസ്റ്റ് ചെയ്ത കത്ത് ഇന്നലെയാണു തിരുവനന്തപുരത്ത് എംഎ‍ൽഎ ഹോസ്റ്റലിൽ കിട്ടിയത്. 

‘കയ്യും കാലും ഒടിഞ്ഞെന്നു പറഞ്ഞ് സഹതാപം പിടിച്ചു പറ്റാൻ നോക്കുകയല്ലേ’ എന്നു തുടങ്ങുന്ന കത്തിൽ, കേസ് പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കി‍ൽ കടുത്ത നടപടിക്കു വിധേയമാക്കുമെന്നാണു ഭീഷണി.

‘അടുത്ത 20നുള്ളിൽ ഒരു തീരുമാനം ഞങ്ങൾ നടപ്പാക്കും. ഭരണം പോയാലും പ്രശ്നമില്ല. പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുന്ന പാർട്ടിയാണെന്ന് അറിയാമല്ലോ’ എന്നും കത്തിൽ പറയുന്നു. ഡിജിപിക്കു രമ പരാതി നൽകിയിട്ടുണ്ട്.

ഏഴു മാസം മുൻപും കെ.കെ.രമയ്ക്കു ഭീഷണിക്കത്തു വന്നിരുന്നു. അതിനു മുൻപ് ടി.പി.ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട പ്രസ്താവനകളെ തുടർന്നും രമയ്ക്കു പല തവണ ഭീഷണിക്കത്തുകൾ കിട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം പൊലീസിൽ പരാതി നൽകിയെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.

English Summary: Threat letter to KK Rema

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS