ADVERTISEMENT

കോഴിക്കോട് ∙ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്നതിനിടയിലും സംസ്ഥാനത്ത് 2 വർഷത്തിലേറെയായി ക്ഷാമബത്ത (ഡിഎ) കൂട്ടിയിട്ടില്ല. ശമ്പളപരിഷ്കരണത്തിനൊപ്പം അനുവദിച്ച 7% ഡിഎ മാത്രമാണ് ഇപ്പോഴുമുള്ളത്. 2021 ജനുവരി മുതലുള്ള 15% കുടിശികയാണ്. സമീപകാലത്തെങ്ങും ഇത്ര ഭീമമായ കുടിശികയുണ്ടായിട്ടില്ല. 

ശമ്പളപരിഷ്കരണ ചട്ടപ്രകാരം അതതു സമയത്ത് ഡിഎ അനുവദിക്കാൻ സർക്കാരിനു നിയമപരമായ ബാധ്യതയുണ്ട്. കേന്ദ്ര സർക്കാർ ഈ വർഷം ജനുവരി മുതൽ ബാധകമായ 4% ഡിഎ വർധന കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ രാജസ്ഥാനും 4% വർധന വരുത്തി. തമിഴ്നാട്ടിൽ 2022 ജൂലൈ–ഡിസംബർ കാലത്തേക്കുള്ള 4% വർധന ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. കർണാടക, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളും കഴിഞ്ഞ ഡിസംബർ വരെയുള്ള ഡിഎ നൽകിക്കഴിഞ്ഞു.

English Summary : Kerala Government silent on 15 percentage DA arrear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com