ADVERTISEMENT

കരിവെള്ളൂർ (കണ്ണൂർ) ∙ ഒരുമിച്ചു പഠിച്ച് ഒരേസമയം ജോലിക്കു കയറിയ 45 പേർ അധ്യാപകരായി ഒരേ ദിവസം വിരമിക്കുന്ന അപൂർവത കൈവന്നതിന്റെ ചാരിതാർഥ്യത്തിലാണ് കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ. ഈ സ്കൂളിൽ എസ്എസ്എൽസിക്ക് ഒരുമിച്ചു പഠിക്കുകയും പിന്നീട് ടിടിസി കഴിഞ്ഞ് വിവിധ സ്കൂളുകളിൽ അധ്യാപകരാകുകയും ചെയ്തവരാണ് ഇന്ന് വിവിധ സ്കൂളുകളിൽ നിന്നു വിരമിക്കുന്നത്. കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 1982ൽ എസ്എസ്എൽസി എഴുതിയവരാണിവർ. ‘സ്മൃതി 82’ എന്ന കൂട്ടായ്മ രൂപീകരിച്ച് ഇവർ പഴയ സൗഹൃദം പുതുക്കിയതോടെയാണ് ഈ അപൂർവത തിരിച്ചറിഞ്ഞത്. മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ടി.വി.ഗോപകുമാർ, പയ്യന്നൂർ എഇഒ എം.വി.രാധാകൃഷ്ണൻ, ബേക്കൽ എഇഒ പി.കെ.സുരേഷ് കുമാർ എന്നിവരാണ് കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്നത്. 

ചെറുവത്തൂർ, കാലിക്കടവ്, തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അക്കാലത്ത് കരിവെള്ളൂർ സ്കൂളിൽ പഠിച്ചിരുന്നത്. പത്താം തരത്തിൽ 45 പേരും ഉയർന്ന മാർക്ക് വാങ്ങുകയും ചെയ്തു.  

പത്തനംതിട്ട, ആലപ്പുഴ, കാസർകോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലായി ഇവർ ടിടിസിക്കു ചേർന്നു. തുടർന്നു വിവിധ സ്കൂളുകളിൽ അധ്യാപകരായി ചേർന്ന് വിരമിക്കുമ്പോൾ  കൂട്ടത്തിൽ  പ്രൈമറി അധ്യാപകർ മുതൽ ഡയറ്റ് പ്രിൻസിപ്പൽ വരെയുണ്ട്.

English Summary: 45 persons studied, employed, and retired in same days 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com