ലൈഫ് മിഷൻ: കുറ്റപത്രം ഉടൻ

Sivasankar- Swapna
SHARE

കൊച്ചി∙ വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്കു ഭവനമൊരുക്കാനുള്ള ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ നേടാൻ 4.50 കോടി രൂപ കോഴയും കമ്മിഷനും നൽകിയെന്ന കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ കുറ്റപത്രം സമർപ്പിക്കും. നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ കൂട്ടുപ്രതികളായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവർക്കു പുറമേ നിർമാണ കമ്പനിയായ യൂണിടാക്കിന്റെ ഉടമ സന്തോഷ് ഈപ്പൻ എന്നിവരാണു ലൈഫ് മിഷൻ കേസിലെയും പ്രതികൾ. ലൈഫ് മിഷൻ മുൻ സിഇഒ യു.വി.ജോസ്, മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ എന്നിവരുടെ മൊഴികൾ ഏറെ നിർണായകമാണ്.

English Summary: Charge sheet in life mission case soon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA